മലപ്പുറം : താനൂര്‍ അഞ്ചുടിയില്‍ ഇന്നലെ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകിട്ട് ഏവ് മണിയോടെ മൃതദേഹം അഞ്ചുടി ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ട ഇസ്ഹാഖിനെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും എത്തിയത്.
താനൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന് യാത്രാമൊഴി - crime latest news
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകിട്ട് ഏഴ് മണിയോടെ മൃതദേഹം അഞ്ചുടി ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഇന്നലെ രാത്രി എട്ടോടെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു ഇസ്‌ഹാഖിന് എതിരായ ആക്രമണം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. താനൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
ഇന്ന് വൈകിട്ട് നാലരയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൂടി തയ്യാലയിൽനിന്നും താനൂര്‍ അഞ്ചുടിയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ട് വന്നു. പികെ കുഞ്ഞാലിക്കുട്ടി എംപി, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, സി മമ്മൂട്ടി, എം ഷംസുദ്ദീൻ, യുഡിഎഫ് നേതാക്കളായ കെ പി എ മജീദ്, അജയ് മോഹൻ, വി വി പ്രകാശ് എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും അന്തിമോപചാരമര്‍പ്പിക്കാനെത്തി.