മലപ്പുറം: മഞ്ചേരി നെല്ലിക്കുത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും മദ്യവും പിടികൂടി. എട്ട് കിലോയിൽ അധികം കഞ്ചാവും 108 കുപ്പി മദ്യവുമാണ് പിടികൂടിയത്. മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്‌ദുള്‍ സലാമിന്‍റെ (48) വീട്ടിൽ നിന്നാണ് കഞ്ചാവും മദ്യവും പിടികൂടിയത്. എക്‌സൈസ് ഇന്‍റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ ഇ. ജിനീഷും സംഘവുമാണ് മിന്നല്‍ പരിശോധന നടത്തിയത്. മാഹിയില്‍ നിന്നുള്ള മദ്യ ശേഖരമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഗുഡ്‌സ് ഓട്ടോയിൽ ഓറഞ്ച് കച്ചവടം നടത്തുന്നതിന്‍റെ മറവിലാണ് ഇയാള്‍ കഞ്ചാവും മദ്യവും വില്‍പന നടത്തിയിരുന്നത്.
മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട; ഒരാള്‍ പിടിയില്‍ - malappuram manjery
നെല്ലിക്കുത്ത് സ്വദേശി അബ്‌ദുള്‍ സലാമിന്‍റെ വീട്ടില്‍ നിന്നും എട്ട് കിലോയിൽ അധികം കഞ്ചാവും 108 കുപ്പി മദ്യവും പിടിച്ചെടുത്തു. ഓറഞ്ച് കച്ചവടത്തിന്‍റെ മറവിലാണ് ഇയാള്‍ കഞ്ചാവും മദ്യവും വില്‍പന നടത്തിയിരുന്നത്
മദ്യം കടത്തികൊണ്ടുവന്ന് നിലമ്പൂർ മേഖലയിൽ ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്‌തിരുന്നതായി എക്‌സൈസ് സംഘം പറയുന്നു. മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിൽ ബസ് സ്റ്റാൻഡുകളിൽ ഉപജീവനം നടത്തുന്ന ആളുകളെ ഉപയോഗിച്ചാണ് ആവശ്യക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. ഗൾഫിൽ ജോലി ചെയ്യവെ ഉണ്ടായിരുന്ന ബന്ധങ്ങളാണ് മലയോര മേഖലയിൽ മദ്യ വില്‍പന നടത്താൻ ഇയാൾക്ക് തുണയായത്. മദ്യ കച്ചവടം പുരോഗമിച്ചതോടെ നാട്ടിൽ ഉണ്ടായിരുന്ന ഡ്രൈവർ ജോലി ഉപേക്ഷിച്ച് മദ്യക്കടത്തിലും കഞ്ചാവ് വില്‍പനയിലും ഇയാള്‍ സജീവമായി. വില്‍പന നടത്തിയിരുന്നത് താമസ സ്ഥലത്തുനിന്ന് ദൂരെയായതിനാലും ചില്ലറ വില്‍പന നടത്താൻ സഹായികളെ ഉപയോഗിക്കുന്നതിനാലും ഏറെ കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇന്‍റലിജൻസ് വിഭാഗത്തിന് കൃത്യമായ നിഗമനത്തിൽ എത്താനായത്. തുടർന്നാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.
ഇയാൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തെക്കുറിച്ചും സഹായികളെ കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്‌പെക്‌ടർ ഇ. ജിനീഷിനോടാപ്പം ഇന്‍റലിജന്‍സ് വിഭാഗം പ്രിവന്‍റീവ് ഓഫീസർമാരായ ടി.ഷിജുമോൻ, കെ.സന്തോഷ് ർ കുമാർ, പി.ഇ ഹംസ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്. കെ, സാജിദ് കെ.പി, അഹമ്മദ് റിഷാദ്, കെ, ശ്രീജിത്ത്.ടി, രജിലാൽ.പി, നിഹ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.