മലപ്പുറം: പ്രളയം കഴിഞ്ഞിട്ട് അഞ്ച് മാസമായിട്ടും കവളപ്പാറയിൽ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് ആക്ഷേപം. കവളപ്പാറക്കാരെ മാറ്റി താമസിപ്പിക്കാൻ നടപടിയാകാത്തതിനെ തുടർന്ന് അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. മണ്ണിടഞ്ഞ് 59 പേർ മരണപ്പെട്ട മുത്തപ്പൻ മലയുടെ അടിഭാഗത്ത് താമസിക്കുന്ന കവളപ്പാറ കോളനിയിലെ 30 ഓളം പേരാണ് ഇപ്പോഴും ഭീതിയിൽ കഴിയുന്നത്.
കവളപ്പാറയിലെ മണ്ണിടിച്ചിൽ; മഴക്കാലത്തിന് മുൻപായി നടപടി വേണമെന്ന് പ്രദേശവാസികൾ
തങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പർപ്പിക്കാൻ നടപടി വേണമെന്ന് കോളനി നിവാസിയായ സുജ പറഞ്ഞു.
തങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പർപ്പിക്കാൻ നടപടി വേണമെന്ന് കോളനി നിവാസിയായ സുജ പറഞ്ഞു. മഴക്കാലത്തിന് മുൻപായി നടപടി വേണമെന്നും പ്രദേശവാസികൾ പറയുന്നു. രാഷ്‌ട്രീയ പ്രവർത്തകർ തിരിഞ്ഞ് നോക്കുന്നില്ലെന്നും അടുത്ത തെരെഞ്ഞെടുപ്പിൽ ആർക്കും വോട്ട് ചെയ്യില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. വ്യക്തമായ രൂപരേഖ തയ്യാറാക്കാനോ കവളപ്പാറക്കാരുടെ പുന:രധിവാസം ഉറപ്പുവരുത്താനോ നടപടിയാകാത്തതാണ് കവളപ്പാറ നിവാസികളുടെ ആശങ്ക വർധിപ്പിക്കുന്നത്. പ്രതിഷേധവുമായി ജനം രംഗത്ത് വന്നതോടെ രാഷ്ട്രിയ പാർട്ടികളും വെട്ടിലായിട്ടുണ്ട്.