പാലത്തായി പീഡന കേസ്; സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കുഞ്ഞാലി കുട്ടി എംപി - latest malappuram
ഒരു അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചതിൽ ക്രൂരത ഉള്ള മറ്റൊരു സംഭവം ഇല്ലെന്നും പ്രതികളുടെയും പൊലീസിന്‍റെയും നാടകമാണെന്നും എംപി പറഞ്ഞു.
മലപ്പുറം: പാലത്തായി പീഡന കേസിൽ നടന്നത് മുഴുവൻ അപമാനകരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബിജെപിക്കാരനായ പ്രതിക്കുവേണ്ടി ആരാണ് ഒത്തു കളിക്കുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചതിൽ ക്രൂരതയുള്ള മറ്റൊരു സംഭവം ഇല്ല. പ്രതികളുടെയും പൊലീസിന്‍റെയും നാടകമാണെന്ന് ലോകം അറിഞ്ഞു കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാലത്തായി പീഡനക്കേസിൽ പോക്‌സോ പോലും രജിസ്റ്റർ ചെയ്യാൻ പറ്റാത്തതിൽ നഗ്നമായ അധികാര ദുർവിനിയോഗം നടന്നു. അതു കൊണ്ടാണ് ജാമ്യം കിട്ടിയതെന്നും സർക്കാർ അപമാനകരമായ ഈ സംഭവത്തിൽ ഉടൻ രംഗത്തെത്തെത്തണം എന്നും പികെ കുഞ്ഞാലിക്കുട്ടി എംപി കൂട്ടിച്ചേര്‍ത്തു.