മലപ്പുറം : പൊന്നാനിയിൽ പെയിന്‍റർമാരില്ലെങ്കിലും കെഎസ്ആർടിസി ഡിപ്പോയിലെ ബസുകൾ മൂലയിലാകില്ല. ലോക്ക്ഡൗണിൽ കുടുങ്ങി കിടക്കുന്ന ബസുകൾ എല്ലാം ഓരോന്നായി ആകർഷകമാക്കുകയാണ് കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനായ കെഎസ്ആർടിഇഎ അംഗങ്ങളായ ജീവനക്കാർ.
Also Read:സ്വര്‍ണകവര്‍ച്ച; കൊടുവള്ളി സംഘത്തിലേക്ക് അന്വേഷണം നീളുന്നു
ഫിറ്റ്നസ് ടെസ്റ്റ് വരാനിരിക്കെ ഡിപ്പോയിലെ മുഴുവൻ ബസുകളും മോടി കൂട്ടാനുള്ള തിരക്കുപിടിച്ച പെയിന്‍റിങ് ജോലിയിലാണ് ഇവർ.
പുതുമോടിയിൽ പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിലെ ബസുകൾ ജില്ല ട്രാൻസ്പോർട്ട് ഓഫിസറായ വി എസ് തിലകന്‍റെ നിർദേശപ്രകാരം ഡിപ്പോ ജനറൽ കൺട്രോളിങ് ഇൻസ്പെക്‌ടർ പി വി ബിജുവിന്‍റെയും എ ടി സതീശന്‍റെയും നേതൃത്വത്തിലാണ് ജീവനക്കാർ പെയിന്‍റിങ് ജോലിയിൽ വ്യാപൃതരാവുന്നത്.