കേരളം

kerala

ETV Bharat / state

മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവര്‍ പൊലീസ് പിടിയില്‍ - ഡ്രൈവര്‍

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടി. പാലക്കാട് ചേരമംഗലo സ്വദേശി  എം. സന്തോഷ് കുമാര്‍ ആണ് പിടിയിലായത്.

കെഎസ്ആർടിസി

By

Published : Apr 27, 2019, 2:55 AM IST

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടി. പാലക്കാട് നിന്ന് കല്‍പ്പറ്റയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവറായ പാലക്കാട് ചേരമംഗലo സ്വദേശി എം. സന്തോഷ് കുമാര്‍(39) ആണ് പിടിയിലായത്.

മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവര്‍ പൊലീസ് പിടിയില്‍

വെള്ളിയാഴ്ച വൈകിട്ട് അങ്ങാടിപ്പുറം തളിയില്‍ വച്ച് ബസ് വഴിയാത്രക്കാരന് മേല്‍ തട്ടിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുമായി സന്തോഷ് കുമാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സന്തോഷിന്‍റെ സ്വഭാവത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വൈദ്യപരിശോധനക്ക് വിധേയനക്കിയതോടെ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് പെരിന്തല്‍മണ്ണ ഡിപ്പോയിലേക്ക് മാറ്റി. ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനാണ് സന്തോഷ് കുമാര്‍.

ABOUT THE AUTHOR

...view details