മലപ്പുറം: കേരള കോൺഗ്രസ് പിളർന്നത് നിർഭാഗ്യകാരമെന്ന് മുസ്ളീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കെഎം മാണിയെ ഇഷ്ടപ്പെടുന്നവർക്ക് ഇത് അംഗീകരിക്കാനാവില്ല. ഇനിയും കേരള കോൺഗ്രസിൽ യോജിപ്പിന്‍റെ പാശ്ചാത്തലമുണ്ടെന്ന് പ്രതീക്ഷയുണ്ടെന്നും അതിൽ മുസ്ളീം ലീഗിന് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസിന്‍റെ പിളർപ്പ് നിർഭാഗ്യകരം: കെ പി എ മജീദ് - kp abdul majeed
കെഎം മാണിയെ ഇഷ്ടപ്പെടുന്നവർക്ക് കേരള കോൺഗ്രസിന്‍റെ പിളർപ്പ് അംഗീകരിക്കാനാവില്ല
കെപിഎ മജീദ്
ഇപ്പോൾ ഉണ്ടായത് നിർഭാഗ്യകരമായ അധികാര തർക്കം മാത്രമാണ്. എത്രയും വേഗത്തിൽ ഈ പ്രതിസന്ധി അവസാനിച്ച് കേരള കോൺഗ്രസ് ഒറ്റക്കെട്ടായി യുഡിഎഫിനകത്ത് ഉണ്ടാകുമെന്ന പ്രതീക്ഷ മുസ്ളീം ലീഗിനുണ്ട്. യുഡിഎഫ് നേതൃത്വത്തിന്‍റെ കീഴിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ട്. സമവായം ഉണ്ടാകും എന്ന് തന്നെയാണ് ശുഭ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
Last Updated : Jun 17, 2019, 2:18 PM IST