കേരളം

kerala

ETV Bharat / state

'ആരാധനാലയങ്ങളിൽ അഞ്ചുപേർ മാത്രം'; നിബന്ധന അംഗീകരിക്കാനാകില്ലെന്ന് കെപിഎ മജീദ് - മുസ്ലിംലീഗ്

ജില്ലാ കലക്‌ടർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആരാധനാലയങ്ങൾക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്.

kpa majeed against collector's order in malappuram  kpa majeed  malappuram collector  കെ.പി.എ മജീദ്  മലപ്പുറം കലക്ടർ  ആരാധനാലയങ്ങളിൽ അഞ്ചുപേർ മാത്രം  മുസ്ലിംലീഗ്  മലപ്പുറം കൊവിഡ്
ആരാധനാലയങ്ങളിൽ അഞ്ചുപേർ മാത്രം; നിബന്ധന അംഗീകരിക്കാനാകില്ലെന്ന് മുസ്ലിംലീഗ്

By

Published : Apr 23, 2021, 5:45 PM IST

മലപ്പുറം:മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കൊവിഡ് സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ അഞ്ചുപേർ മാത്രം മതിയെന്ന മലപ്പുറം കലക്‌ടറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതൽ വായിക്കാൻ:ആരാധനാലയങ്ങളിലെ നിയന്ത്രണം പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

കൊവിഡ് പശ്ചാത്തലത്തിൽ ലഭിച്ച അമിത അധികാരമാണ് കലക്‌ടർ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങൾ ആരാധനാലയങ്ങൾക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സർക്കാർ നിർദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നത്. ആരാധനാലയങ്ങളിൽ അതനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശുദ്ധ റമദാനിൽ പള്ളികളിൽ ഭജനമിരിക്കാനും പ്രാർഥനകളിൽ പങ്കെടുക്കാനും ഇസ്ലാം മതവിശ്വാസികൾക്ക് താൽപര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കാൻ:കൊവിഡ് വ്യാപനം; ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ

പള്ളികൾ പൂർണമായും അടച്ചിട്ട റമദാൻ മാസമായിരുന്നു കഴിഞ്ഞ വർഷം കടന്നു പോയത്. പുതിയ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ വിശ്വാസികളെ പള്ളികളിൽ എത്താൻ അനുവദിക്കണം. അഞ്ചുപേർ മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബിവറേജുകൾക്കും കടകമ്പോളങ്ങൾക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details