മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഐഎസ്ഒ അംഗീകാര ഔദ്യോഗിക പ്രഖ്യാപനം ടി.വി.ഇബ്രാഹിം എംഎൽഎ നിർവഹിച്ചു. ലൈഫ് ഭവനപദ്ധതി കുടുംബസംഗമം അദാലത്ത് സംഘാടക സമിതിയോഗവും ഇതിന്‍റെ ഭാഗമായി നടന്നു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഇനി ഐഎസ്‌ഒ മികവിൽ - ലൈഫ് ഭവനപദ്ധതി കുടുംബസംഗമം
ബ്ലോക്കിലെത്തുന്ന ജനങ്ങൾക്ക് വിശ്രമ മുറി, കുടിവെള്ളം, മുലയൂട്ടൽ കേന്ദ്രം, വായനാമുറി, സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഇനി ഐഎസ്‌ഒ മികവിൽ
ബ്ലോക്കിലെത്തുന്ന ജനങ്ങൾക്ക് വിശ്രമ മുറി, കുടിവെള്ളം, മുലയൂട്ടൽ കേന്ദ്രം, വായനാമുറി, സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള ഏതുഫയലും മൂന്ന് മിനിറ്റിനുള്ളിൽ ലഭിക്കാനുള്ള ക്രമീകരണവും സ്റ്റോർ റൂമിൽ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കുള്ള റാമ്പ് നിർമാണത്തിന് നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.