വോട്ട് ചെയ്യാൻ മലപ്പുറത്ത് പ്രത്യേക ബോധവത്കരണ പരിപാടി - വിവി പാറ്റ്
ആദ്യ കാലത്തെ തെരഞ്ഞെടുപ്പ് ഫോട്ടോകള്‍, വാര്‍ത്തകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
മലപ്പുറം: പൊതുതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി നടത്തുന്ന പ്രത്യേക ബോധവത്കരണ പരിപാടി മലപ്പുറം ജില്ലാ ആസ്ഥാനത്ത് തുടങ്ങി. ഡെപ്യൂട്ടി കലക്ടര്‍ എം.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്രയില്‍ നടത്തുന്ന പരിപാടിയില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങളോടൊപ്പം വിവി പാറ്റ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനും അവസരമുണ്ട്. ആദ്യ കാലത്തെ തെരഞ്ഞെടുപ്പ് ഫോട്ടോകള്‍, വാര്‍ത്തകള്‍ എന്നിവയും 16500 അടി ഉയരത്തിലുള്ള ഫേമഫോളിംഗ, റെലകുംഗെ ബൂത്തുകളെ സംബന്ധിച്ചുള്ള വിവരണങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.