മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി മലപ്പുറം ജില്ല കലക്ടർ അമിത് മീണ. ജില്ലയിൽ നാല് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
മലപ്പുറത്ത് വോട്ടെണ്ണൽ സജ്ജീകരണങ്ങൾ പൂർത്തിയായെന്ന് കലക്ടര്‍ അമിത് മീണ - വോട്ടെണ്ണൽ
വോട്ടെണ്ണുന്ന ഹാളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതിയില്ല. ജില്ലയില്‍ നാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാണെന്നും കലക്ടര്‍ അമിത് മീണ വ്യക്തമാക്കി.
മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിലെ വോട്ടെണ്ണൽ മലപ്പുറം ഗവൺമെന്‍റ് കോളേജിലും പൊന്നാനി മണ്ഡലത്തിലെ വോട്ടെണ്ണൽ എംഎസ്പി സ്കൂളിലും സെന്‍റ് മാസ് സ്കൂളിലും നടക്കും. വയനാട് മണ്ഡലത്തിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിലമ്പൂർ മാനവേദൻ സ്കൂളിലാണ് നടക്കുക. മെയ് 23 ന് രാവിലെ ഏഴ് മണിക്ക് സ്ട്രോങ് റൂമിൽ നിന്നും വോട്ടിങ് യന്ത്രങ്ങൾ ഹാളിലേക്ക് മറ്റും. എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ പോസ്റ്റല്‍ വോട്ടുകൾ എണ്ണുന്നതിനായി മലപ്പുറം ഗവൺമെന്‍റ് കോളേജിലെ ലൈബ്രറി ഹാളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.. പോസ്റ്റൽ വോട്ടുകളും ഇവിഎം വോട്ടുകളും എണ്ണി പൂർത്തിയായാൽ വിവിപാറ്റ് എണ്ണി തുടങ്ങും. ജില്ലയിലെ വോട്ടെണ്ണലിനായി 619 ഉദ്യോഗസ്ഥർ, 224 മൈക്രോ ഓഫീസർമാർ, 216 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 230 കൗണ്ടിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണലിൽ 10 മുതൽ 14 ടേബിൾ വരെയും ഓരോ അസംബ്ലി മണ്ഡലത്തിലും പ്രത്യേക മുറി എന്ന നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ജില്ലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിനായി എണ്ണൂറിലധികം സംസ്ഥാന പൊലീസിനെയും മൂന്ന് കമ്പനി ബിഎസ്എഫ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഉപയോഗിക്കാൻ ആർക്കും അനുമതിയില്ല. കൗണ്ടിംഗ് ഉദ്യോഗസ്ഥർ മൊബൈൽഫോൺ ഉൾപ്പെടെയുള്ള കയ്യിൽ കരുതിയ എല്ലാ വസ്തുക്കളും സൂക്ഷിക്കുന്നതിനായി അതാത് ഭരണാധികാരികളുടെ കൗണ്ടറിൽ നൽകണമെന്നും കലക്ടർ അമിത് മീണ പറഞ്ഞു.