റമദാനൊരുങ്ങി വിശ്വാസികള്‍ - വ്രതാനുഷ്ഠാനം
മനസും ശരീരവും ദൈവത്തില്‍ അര്‍പ്പിച്ച് വിശ്വാസികള്‍ പുണ്യ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇനി ഒരു മാസം വിശ്വാസികള്‍ക്ക് ആത്മസമര്‍പ്പണത്തിന്‍റെ നാളുകളാണ്. മനസ്സും ശരീരവും ദൈവത്തില്‍ അര്‍പ്പിച്ച് വിശ്വാസികള്‍ പുണ്യ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കഠിന വ്രതാനുഷ്ഠാനത്തിലൂടെയാണ് വിശ്വാസികൾ റമദാന്‍ കാലം ആചരിക്കുന്നത്. ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് റമദാന്‍ കാലം നല്‍കുന്നത്. നല്ല മനുഷ്യരാകാനുള്ള സാഹചര്യം കൂടിയാണ് ഓരോ റമദാന്‍ കാലവും വിശ്വാസികള്‍ക്കായി ഒരുക്കുന്നത്. റമദാന്‍ മാസത്തിൽ സ്വർഗ്ഗത്തിലെ കവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടയ്ക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം.