മലപ്പുറം: റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ മലബാറിലെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ പള്ളിയില്‍ തിരക്കേറി. ഒറ്റമരം കൊണ്ട് തീര്‍ത്ത പള്ളിയെന്നു വിശ്വസിക്കുന്ന വലിയപള്ളിക്ക് പഴമയുടെ പെരുമ കൂടിയുണ്ട്. വിശേഷ ദിവസങ്ങളില്‍ വിളക്ക് കത്തിക്കുന്ന ആചാരവും ഈ പള്ളിയുടെ പ്രത്യേകതയാണ്. ചില്ല് വിളക്കില്‍ തിരിവെച്ച് എണ്ണയൊഴിച്ച് സന്ധ്യാസമയത്ത് ബാങ്ക് വിളിക്കുമ്പോള്‍ കത്തിക്കും. ഹൈന്ദവ ആചാരത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. റമദാൻ ആഗതമാകുമ്പോഴും ഇരുപത്തിയേഴാം രാവിനുമെല്ലാം വിളക്ക് കത്തിക്കൊണ്ടിരിക്കും. ഈ വിളക്കിന് ചുറ്റുമിരുന്ന് പഠിക്കാനും തിരക്കാണ്.
മലബാറിലെ മക്കയിൽ തിരക്കേറി
റമദാനിലെ അവസാന പത്തിലെ വെള്ളിയാഴ്ചയില്‍ വലിയ തിരക്കാണ് മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി വലിയ പള്ളിയില്‍ അനുഭവപ്പെടുന്നത്
പൊന്നാനി വലിയ പള്ളി
റമദാനിലെ അവസാന പത്തിലെ വെള്ളിയാഴ്ചയില്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സുന്നി ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലിയപള്ളി ഇസ്ലാമിക ആചാരങ്ങള്‍ കൊണ്ടും സമ്പന്നമാണ്.
Last Updated : May 28, 2019, 11:30 PM IST