കേരളം

kerala

ETV Bharat / state

പ്രചാരണത്തില്‍ സജീവമായി മുന്നണികൾ - കനത്ത മത്സരമാണ്

ബിജെപിയും എസ്ഡിപിഐയും പിഡിപിയും രംഗത്തിറങ്ങിയതോടെ കനത്ത മത്സരമാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ നടക്കുന്നത്

സജീവമായി മുന്നണികൾ

By

Published : Apr 13, 2019, 12:57 AM IST

Updated : Apr 13, 2019, 1:59 AM IST

മലപ്പുറം: ലീഗിന്‍റെ ഉറച്ച മണ്ഡലമായ മലപ്പുറത്ത് കനത്ത പ്രചരണമാണ് സ്ഥാനാർത്ഥികൾ നടത്തുന്നത്. സിറ്റിംഗ് എംപിയായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ യുവ നേതാവ് കൂടിയായ വി പി സാനുവാണ് മുഖ്യ എതിരാളി. ബിജെപിയും എസ്ഡിപിഐയും പിഡിപിയും രംഗത്തിറങ്ങിയതോടെ കനത്ത മത്സരമാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ നടക്കുന്നത്.ലീഗിന്‍റെ ഉറച്ച മണ്ഡലമായ മലപ്പുറത്ത് ഒരു തവണ മാത്രമാണ് ഇടതുപക്ഷത്തിന് ചുവപ്പ് കൊടി പാറിക്കാൻ ആയത്. 2004 ൽ ആണ് കെ പി എ മജീദിനെ തോൽപ്പിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി ടി കെ ഹംസ ജയിച്ചു കേറിയത്.

പ്രചാരണത്തില്‍ സജീവമായി മുന്നണികൾ

2004 ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാർഥി വിപി സാനു ഇതിനകം മണ്ഡലത്തിൽ മൂന്നുതവണ പര്യടനം പൂർത്തിയാക്കി. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടിനാണ് യുഡിഎഫിലെ ഇ അഹമ്മദ് മണ്ഡലത്തിൽ ജയിച്ചുകയറിയത്. ഇ അഹമ്മദിന്‍റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉറപ്പിച്ചാണ് കുഞ്ഞാലിക്കുട്ടി ഇത്തവണ മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്.

വികസനം ഉണ്ടാവണമെങ്കിൽ യുപിഎ അധികാരത്തിൽ എത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് യുഡിഎഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കഴിഞ്ഞ തവണത്തേക്കാൾ മികച്ച വോട്ടു നേടുക എന്ന ലക്ഷ്യത്തിൽ ബിജെപിയും ,എസ്ഡിപിഐയും ,പിഡിപിയും ശക്തമായിത്തന്നെ മണ്ഡലത്തിൽ സജീവമാണ്. വരുംദിവസങ്ങളിൽ പ്രമുഖ നേതാക്കൾ എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ പ്രചരണം ആകും ഉണ്ടാവുക.

Last Updated : Apr 13, 2019, 1:59 AM IST

ABOUT THE AUTHOR

...view details