മലപ്പുറം:സക്കാത്ത് വിതരണത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രി കെടി ജലീൽ. ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലപ്പുറം ജില്ലക്കാർ തിരിച്ചെത്തുന്ന മുറക്ക് പരിശോധനകൾക്കുൾപ്പെടെയുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സക്കാത്ത് വിതരണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രി കെടി ജലീൽ
റംസാൻ അനുബന്ധ സമയത്ത് സക്കാത്ത് വിതരത്തിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് സക്കാത്ത് കൈപ്പറ്റുന്നതിനായി ആരും വീടുകൾ കയറിയിറങ്ങിരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ
സക്കാത്ത് വിതരണത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രി കെ ടി ജലീൽ
റംസാൻ അനുബന്ധ സമയത്ത് സക്കാത്ത് വിതരത്തിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് സക്കാത്ത് കൈപ്പറ്റുന്നതിനായി ആരും വീടുകൾ കയറിയിറങ്ങിരുതെന്നും മന്ത്രി കെടി ജലീൽ വ്യക്തമാക്കി. നാട്ടിലേക്ക് പോകാൻ താൽപര്യമറിയിച്ച് അതിഥി തൊഴിലാളികളിൽ ഇതുവരെ 63,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.