മലപ്പുറം: ലോക്ക് ഡൗൺ കാലത്ത് വയോധികർക്ക് സഹായവുമായി ജനമൈത്രി പൊലീസും മദർ ഹോസ്‌പിറ്റലും. അരീക്കോട് ജനമൈത്രി പൊലീസും മദർ ഹോസ്‌പിറ്റലും സംയുക്തമായാണ് വയോധികരുടെ വീടുകളിലെത്തി മെഡിക്കൽ ചെക്കപ്പ് നടത്തുന്നത്.
വയോധികർക്ക് സഹായവുമായി ജനമൈത്രി പൊലീസും മദർ ഹോസ്‌പിറ്റലും - വയോധികർ
പരിചരിക്കാൻ ആരുമില്ലാത്ത ഒരു കൂട്ടം പ്രായമായ ആളുകൾക്ക് സഹായവുമായി ജനമൈത്രി പൊലീസും മദർ ഹോസ്‌പിറ്റലും
വയോധികർക്ക് സഹായവുമായി ജനമൈത്രി പൊലീസും മദർ ഹോസ്‌പിറ്റലും
മദർ ഹോസ്‌പിറ്റലിലെ എമർജൻസി വിഭാഗം ഫിസിഷ്യൻ ഡോക്‌ടർ അവിനാഷ്, സിസ്റ്റർ മേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിചരിക്കാൻ ആരുമില്ലാത്ത ഒരു കൂട്ടം പ്രായമായ ആളുകൾക്കുവേണ്ടിയാണ് പ്രവർത്തനം. മെഡിക്കൽ പരിശോധന നടത്തിയശേഷം ഡോക്‌ടർമാർ രോഗവുമായി ബന്ധപ്പെട്ട മാർഗ നിര്‍ദേശങ്ങളും രോഗികള്‍ക്ക് വിശദീകരിച്ച് നല്‍കി.