മലപ്പുറം: തീരപ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആവിഷ്കരിച്ച പദ്ധതിയാണ് ചമ്രവട്ടം റെഗുലേറ്റര്‍ പാലം. ഒരേസമയം പൊതുഗതാഗതത്തിനും ജലസംഭരണത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. 150 കോടി ചെലവിൽ ഏഴ് വർഷം മുമ്പ് നടപ്പിലാക്കിയ പദ്ധതി ഇന്നും പൂർണമായും ഫലം കണ്ടിട്ടില്ല. കമ്മീഷൻ ചെയ്തപ്പോൾ തന്നെ റെഗുലേറ്ററിൽ കണ്ടെത്തിയ ചോർച്ച പരിഹരിക്കാത്തത് ജലസംഭരണത്തിന് തടസമാകുകയാണ്. ആദ്യവർഷം ചെറിയ തോതിൽ ജലം സംഭരിക്കാനായെങ്കിലും ചോർച്ച കൂടിയതും പുഴ കരകവിഞ്ഞൊഴുകിയതും കാരണം ഷട്ടർ തുറന്നു വിട്ടു. ചോർച്ച അടക്കാൻ നടത്തിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ചോർച്ച കൂടുന്നതിനും ഇത് കാരണമായി. നിലവിലെ സാഹചര്യത്തിൽ ഷട്ടറുകൾ അടച്ച് ജലസംഭരണം നടത്തുകയെന്നത് സാധ്യമല്ല.
ചമ്രവട്ടം റഗുലേറ്റര്‍: അവഗണനയുടെ നേര്‍ സാക്ഷ്യം - മലപ്പുറം
കനത്ത വേനലിലും ജലസംഭരണം സാധ്യമല്ല. നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ജലസംഭരണം പാലത്തിന് ഭീഷണിയാകുമെന്നാണ് മുന്നറിയിപ്പ്
ചോർച്ച അടയ്ക്കാതെ ജലസംഭരണം നടത്തുന്നത് പാലത്തിന് ഭീഷണിയാകുമെന്നാണ് വിവിധ ഏജൻസികളുടെ മുന്നറിയിപ്പ്. നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായ വൻ ക്രമക്കേടുകളെക്കുറിച്ച് തിരുവനന്തപുരം ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളജിലെ സാങ്കേതിക വിഭാഗം സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സമഗ്രമായ പഠനത്തിനായി ഡൽഹി ഐഐടിക്ക് കൈമാറി. ഐഐടി സംഘം പ്രാഥമിക പരിശോധന നടത്തി തുടർ പ്രവർത്തനങ്ങൾക്ക് അരക്കോടി രൂപ ഫീസ് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പുറമേ ജലസേചന വകുപ്പും പഠനം നടത്തിയിരുന്നു. എന്നാല്‍ പരിഹാര നടപടികൾ ഉണ്ടായില്ല.