കേന്ദ്രസർക്കാരിന്‍റെ വികസനനേട്ടങ്ങൾ ഇത്തവണ മലപ്പുറം ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ സഹായിക്കുമെന്ന്മലപ്പുറം ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. രാമചന്ദ്രന്‍.സംസ്ഥാനം ഭരിക്കുന്ന ഇടത്സർക്കാരിന്‍റെ വികസന മുരടിപ്പുംകൊലപാതക രാഷ്ട്രീയവുംഭരണപരാജയവും ഇത്തവണത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടായി മാറും. മലപ്പുറം ജില്ലയിൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ബിജെപിക്ക് വിജയസാധ്യതയെന്ന് കെ. രാമചന്ദ്രൻ - പൊന്നാനി
ബിജെപിക്ക് ഇത്തവണ മികച്ച വിജയം ഉണ്ടാക്കാൻ സാധിക്കുമെന്ന് മലപ്പുറം ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. രാമചന്ദ്രൻ. മലപ്പുറത്തും പൊന്നാനിയിലും വയനാട്ടിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നും രാമചന്ദ്രൻ.
മലപ്പുറം ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് മലപ്പുറം ബിജെപി ജില്ലാ പ്രസിഡന്‍റ്
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാലുടൻ കൺവെൻഷൻ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും കെ. രാമചന്ദ്രന്‍ പറഞ്ഞു.