മലപ്പുറം: പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി പി വി അൻവർ 35000 വോട്ടുകൾക്ക് പരാജയപ്പെടുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി റിപ്പോർട്ട്. എന്നാൽ അൻവറിന് തൃത്താല, തവനൂർ, പൊന്നാനി നിയോജക മണ്ഡലങ്ങളിൽ ഭൂരിപക്ഷം ലഭിക്കുമെന്നും, മലപ്പുറം മണ്ഡലത്തിൽ 1,60,000 വോട്ടിന് പി കെ കുഞ്ഞാലിക്കുട്ടി വിജയിക്കുമെന്നും സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്.
പിവി അൻവർ പരാജയപ്പെടുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി റിപ്പോർട്ട് - kunjalikutty
പി വി അൻവർ 35000 വോട്ടുകൾക്ക് പരാജയപ്പെടും. പി കെ കുഞ്ഞാലിക്കുട്ടി വിജയിക്കുമെന്നും സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്.
തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ദിവസം ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ കണക്ക്. പി വി അൻവറിന് മൂന്ന് നിയോജകമണ്ഡലങ്ങളിൽ ഭൂരിപക്ഷം ഉണ്ടാകുമെന്നും പൊന്നാനിയിൽ 11000 ഭൂരീപക്ഷത്തോടെ വിജയിക്കുമെന്നും റിപ്പോർട്ട്. തിരൂരങ്ങാടി ഇടി മുഹമ്മദ് ബഷീറിന് 22000 വോട്ടിങ് ലീഡാണ് സിപിഎം പ്രതീക്ഷിക്കുന്നത്. തിരൂരിൽ 12000 വോട്ടും കോട്ടയ്ക്കലിൽ 15000 വോട്ടും താനൂരിൽ 6000 വോട്ടും ഇടി മുഹമ്മദ് ബഷീർ നേടും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്ക് 1,60,000 ഭൂരിപക്ഷമാണ് സിപിഎമ്മിന്‍റെ കണക്ക്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന വാര്‍ത്ത ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തള്ളി. പൊന്നാനിയില്‍ വിജയ പ്രതീക്ഷയിലാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തലെന്ന് അദ്ദേഹം പ്രതികരിച്ചു.