മലപ്പുറം:തിരൂർ തലക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വനിത ഡോക്ടറെ ആക്രമിച്ച പഞ്ചായത്ത് പ്രസിഡന്‍റ് കുഞ്ഞുബാവയേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെജിഎംഒഎ. മലപ്പുറം കലക്ടറേറ്റിനു മുന്‍പില്‍ നില്‍പ്പ് സമരം നടത്തി. തലക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യും വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സംഘടന പ്രഖ്യാപിച്ചു.
വനിത ഡോക്ടറെ അക്രമിച്ച പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കെജിഎംഒഎ - കെജിഎംഒഎ
മലപ്പുറം കലക്ടറേറ്റിനു മുന്‍പില്‍ നില്‍പ്പ് സമരം നടത്തി. തലക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് കുഞ്ഞുബാവ അടക്കമുള്ള മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യും വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സംഘടന പ്രഖ്യാപിച്ചു.
വനിത ഡോക്ടര്‍ക്കെതിരെ അതിക്രമം; പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കെജിഎംഒഎ
കൊവിഡ് കാലത്ത് കുടുംബത്തെ പോലും അപകടത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയത് ശരിയല്ല. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിലപാട് അംഗീകരിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.