കേരളം ജനകീയ വിദ്യാഭ്യാസത്തിന് മാതൃക: പ്രൊഫ. സി രവീന്ദ്രനാഥ് - പ്രൊഫ. സി രവീന്ദ്രനാഥ്
141 സ്കൂളുകൾ എട്ടു മാസത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് ആദ്യവാരത്തോടെ ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് ആക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
മലപ്പുറം:മഹാത്മജിയുടെ സ്വപ്നങ്ങൾ നിറവേറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ് സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ജനകീയ വിദ്യാഭ്യാസത്തിന് മാതൃകയാവുകയാണ്. 141 സ്കൂൾ എട്ടു മാസത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് ആദ്യവാരത്തോടെ ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് ആക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.