മലപ്പുറം: കനത്ത മഴയിൽ വണ്ടൂർ മരക്കലംകുന്ന് പാലാം പറമ്പത്ത് ഗീരീഷ് ബാബുവിൻ്റെ വീടിൻ്റെ പിറകുവശത്തുള്ള മതിലും, വീടിനോട് ചേർന്നുള്ള ശുചിമുറിയുടെ അടിഭാഗവും തകർന്നു. വെള്ളിയാഴ്‌ച(05.08.2022) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ആളപായമൊന്നുമില്ല.
കനത്ത മഴയിൽ മലപ്പുറത്ത് വീടിന്‍റെ ശുചിമുറിയും മതിലും തകർന്നു; അപകട ഭീഷണിയിൽ കുടുംബം - കരിങ്കൽ മതിലാണ് തകർന്ന് സമീപത്തുള്ള ഇടവഴിയിലേക്ക് പതിച്ചത്
ഏഴടിയോളം ഉയരമുള്ള കരിങ്കൽ മതിൽ തകർന്ന് സമീപത്തുള്ള ഇടവഴിയിലേക്ക് പതിക്കുകയായിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
കനത്ത മഴയിൽ മലപ്പുറത്ത് വീടിന്‍റെ ശുചിമുറിയും മതിലും തകർന്നു
ഏഴടിയോളം ഉയരമുള്ള കരിങ്കൽ മതിലാണ് തകർന്ന് സമീപത്തുള്ള ഇടവഴിയിലേക്ക് പതിച്ചത്. ശുചിമുറിയുടെ അടിഭാഗം തകർന്നത് വീടിന് കടുത്ത ഭീഷണിയാണ്.