എൽഡിഎഫ് പിടിച്ചെടുത്ത യുഡിഎഫിന്‍റെ ഉരുക്ക് കോട്ട. 1967 ൽ തുടങ്ങിയ നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മൂന്ന് തവണ മാത്രമാണ് ഇടതിന് നിലമ്പൂരിന്‍റെ മണ്ണിൽ ചുവപ്പ് പടർത്താൻ ആയത്. ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്ന മണ്ഡലം പിന്നീട് പതിറ്റാണ്ടുകളോളം യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ 2016 ലെ ഇടത് തരംഗത്തിൽ മണ്ഡല മനസ് എൽഡിഎഫിനൊപ്പം ചേർന്നതോടെയാണ് നിലമ്പൂർ രാഷ്‌ട്രീയ കേരളത്തിന്‍റെ ശ്രദ്ധയാകർഷിക്കുകയാണ്. കോട്ട തിരിച്ചുപിടിക്കാൻ വലത് ക്യാമ്പും, വിട്ട്കൊടുക്കാതിരിക്കാൻ ഇടതും പോരിനിറങ്ങുമ്പോള്‍ നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് അങ്കത്തിന് ഇക്കുറി വീര്യം കൂടും.
മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രം
നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാമണ്ഡലം 1967 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വീശിയത് ചുവപ്പ് കാറ്റായിരുന്നു. കെ കുഞ്ഞാലിയിലൂടെ മണ്ഡലം ഇടതിനൊപ്പം. എന്നാൽ 69ൽ കുഞ്ഞാലിയുടെ അരുംകൊലയ്ക്കാണ് മണ്ഡലം സാക്ഷിയായത്. നിലമ്പൂരിന്‍റെ ആദ്യ എംഎൽഎ വെടിയേറ്റ് മരിച്ചു. തുടർന്ന് 1970 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം ഇടതിനെ കൈവിട്ടു. എംപി ഗംഗാധരനെ സ്വീകരിച്ച മണ്ഡലം 77 ലും 80 ലും വലതിനൊപ്പം തന്നെ നിന്നു. എന്നാൽ 82 ൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനെ പരാജയപ്പെടുത്തിയ ടി.കെ ഹംസ മണ്ഡലം വീണ്ടും ചുവപ്പിച്ചു. 1987 മുതൽ വലതിന്‍റെ വിജയ കുതിപ്പിനാണ് മണ്ഡലം സാക്ഷിയായത്. 87 മുതൽ 2011 വരെ നിലമ്പൂരിന്‍റെ മനസ് യുഡിഎഫിനൊപ്പം നിന്നപ്പോൾ ആറ് തവണ തുടർച്ചയായി മണ്ഡലം കീഴടക്കിയ ആര്യാടൻ മുഹമ്മദ് വലതിന്‍റെ മുന്നേറ്റത്തിന് അടിത്തറപാകി. എന്നാൽ 2016 ൽ കാര്യങ്ങള്‍ മാറി മറിഞ്ഞു. സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടത് തരംഗത്തിൽ നിലമ്പൂരിലും അടിയൊഴുക്കുകള്‍ ഉണ്ടായി. ഉറച്ച കോട്ടയിൽ പോരിനിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് അടിതെറ്റി. ഇടത് സ്വതന്ത്രൻ പിവി അൻവറിലൂടെ മണ്ഡലം ഇടതിന് സ്വന്തം. 47.91 ശതമാനം വോട്ടുകള്‍ നേടിയ അൻവർ മണ്ഡലം വലതിൽ നിന്ന് പിടിച്ചെടുത്തു.
മണ്ഡലത്തിലെ രാഷ്ട്രീയം