മലപ്പുറം:രാമായണ മാസാചരണത്തിന് തുടക്കമായി. പട്ടിണിയുടെയും വറുതിയുടെയും കാലമാണ് കര്‍ക്കടകം. ക്ലേശങ്ങള്‍ നിറഞ്ഞ കര്‍ക്കടക മാസത്തില്‍ ക്ഷേത്രങ്ങളും ഭവനങ്ങളും രാമായണ ശീലുകൾ കൊണ്ട് നിറയും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാമായണ മാസാചരണം ചടങ്ങിലൊതുങ്ങും. ഭക്തർക്ക് പ്രവേശനമില്ലെങ്കിലും ക്ഷേത്രങ്ങളില്‍ പതിവു പൂജകൾ ഉണ്ടാകും. മാസം മുഴുവൻ രാമായണ പാരായണമുണ്ടാകും.
കർക്കടകം പിറന്നു: രാമായണ മാസാചരണത്തിന് തുടക്കം - Karkatakam
കര്‍ക്കടകം സമൃദ്ധിയുടെ നല്ല കാലത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാമായണ മാസാചരണം ചടങ്ങിലൊതുങ്ങും. ഭക്തർക്ക് പ്രവേശനമില്ലെങ്കിലും ക്ഷേത്രങ്ങളില്‍ പതിവു പൂജകൾ ഉണ്ടാകും.
മലയാള മാസങ്ങളുടെ അവസാനമെന്ന നിലയില്‍ വരാനിരിക്കുന്ന ചിങ്ങമാസത്തെ വരവേല്‍ക്കാനും സമൃദ്ധിയുടെ നല്ല കാലത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ് കർക്കടകം. തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്‌നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടിയും കര്‍ക്കടക മാസത്തെ ദുര്‍ഘടമാക്കിയിരുന്നു. കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാന്‍ പ്രാർഥനയും രാമായണ പാരായണവും കർക്കടകത്തിന്‍റെ ശീലമായി.
ആരോഗ്യപരിപാലനത്തിന് ഏറ്റവും മികച്ച സമയമെന്ന് കര്‍ക്കടക മാസത്തെ കരുതുന്നത്. ആരോഗ്യക്കഞ്ഞിയാണ് കര്‍ക്കടകത്തിലെ ഏറ്റവും മികച്ച ഭക്ഷണം. കര്‍ക്കടക കുളിയും കര്‍ക്കടക സുഖചികിത്സയും ഈ മാസത്തിന്‍റെ പ്രത്യേകതയാണ്. മിതമായ ഭക്ഷണം, വിശ്രമം എന്നിവയെല്ലാം ഈ മാസത്തിന്‍റെ ഭാഗമാണ്.