മലപ്പുറം: കരിപ്പൂരില്‍ ചാർട്ടേഡ് വിമാനങ്ങളില്‍ സ്വർണം കടത്താൻ ശ്രമം. രണ്ട് വിമാനങ്ങളിലായി എത്തിയ നാല് പേർ കസ്റ്റംസ് ഇന്‍റലിജൻസിന്‍റെ പിടിയിലായി. 2.21 കിലോഗ്രാം സ്വർണ മിശ്രിതമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഫ്ലൈ ദുബായുടെ FZ 4313 വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ തലശേരി സ്വദേശികളായ നഫീസുദ്ധീൻ (23) നിന്ന് 288 ഗ്രാം, ഫഹദ് (24) നിന്ന് 287 ഗ്രാം പാനൂർ സ്വദേശി ബഷീറില്‍ നിന്ന് 475 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്.
കരിപ്പൂരില്‍ വൻ സ്വർണ വേട്ട; നാല് പേർ പിടിയില്‍ - karipur airport news
എയർ അറേബ്യ, ഫ്ലൈ ദുബായ് വിമാനങ്ങളില്‍ എത്തിയ യാത്രക്കാരാണ് പിടിയിലായത്. അടിവസ്ത്രത്തിലാക്കി മിശ്രിത രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കരിപ്പൂരില്‍ വീണ്ടും സ്വർണ വേട്ട; നാല് പേർ പിടിയില്‍
എയർ അറേബ്യ G9 456 വിമാനത്തില്‍ എത്തിയ യാത്രക്കാരാനായ മലപ്പുറം സ്വദേശി ജിത്തുവിന്‍റെ പക്കല്‍ നിന്ന് 1153 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. 81 ലക്ഷം രൂപയാണ് പിടിച്ചെടുത്ത സ്വർണത്തിന്‍റെ അന്താരാഷ്ട്ര മൂല്യം.
Last Updated : Jun 22, 2020, 12:33 PM IST