കേരളം

kerala

ETV Bharat / state

വലിയ വിമാനങ്ങൾക്ക് ഇനി കരിപ്പൂരിൽ നിന്നും പറന്നുയരാം

സുരക്ഷാ പരിശോധനകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു

കരിപ്പൂർ വിമാനത്താവളം

By

Published : Jul 6, 2019, 9:54 AM IST

മലപ്പുറം: റൺവേ നവീകരണത്തിന്‍റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തലാക്കിയ എല്ലാ വലിയവിമാന സർവീസുകളും പുനരാരംഭിക്കാൻ തീരുമാനം. എയർഇന്ത്യ, എമിറേറ്റ്​സ്​ എന്നിവയുടെ വലിയ വിമാനങ്ങൾക്ക്​ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി ലഭിച്ചതോടെ കരിപ്പൂരിൽ നിന്ന് ഇനി വലിയ വിമാനങ്ങളും പറന്നുയരും. വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സുരക്ഷാ പരിശോധനകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. എന്നാൽ സർവീസുകൾ പുനരാരംഭിക്കുന്നത് അനുമതി ലഭ്യമായിരുന്നില്ല. റൺവേയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷവും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ചില പ്രത്യേക വിമാനങ്ങൾക്കായി അനുമതി ലഭിച്ചെങ്കിലും പൂർണതോതിൽ അനുമതി ലഭിച്ചത് ഇപ്പോഴാണ്.

സൗദി എയർലൈൻസിനാണ് ആദ്യം അനുമതി ലഭിച്ചത്. പിന്നീടാണ് എയർ ഇന്ത്യയുടെയും എമിറേറ്റ്സിന്‍റെയും വലിയ വിമാനങ്ങൾക്ക് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയത്. ഇത് സംബന്ധിച്ച് ഡിജെസിഎയുടെ അനുമതി പത്രം ലഭിച്ചതായി വിമാനത്താവള ഡയറക്‌ടർ ശ്രീനിവാസറാവു അറിയിച്ചു. ഇതോടൊപ്പം ഹജ്ജിന് വലിയ വിമാനങ്ങളുടെ സർവീസ് നടത്തുന്നതിനായി അപേക്ഷ നൽകിയ സൗദി എയർലൈൻസിനും ഡിജിസിഎ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ 2015 മെയ് ഒന്ന് മുതൽ നിർത്തലാക്കിയ എല്ലാ സർവീസുകളും പുനരാരംഭിക്കാനാകും. എയർഇന്ത്യ, ജിദ്ദ - റിയാദ് സെക്‌ടറിലും എമിറേറ്റ്സ് കോഴിക്കോട് ദുബായ് സെക്‌ടറിലുമാണ് സർവീസ് നടത്തുക. രണ്ട് കമ്പനികളും ആറ് മാസത്തേക്ക് പകൽ മാത്രമേ സർവീസ് നടത്താവൂ എന്നും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details