തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് പോക്കറ്റ് മണി നല്‍കാന്‍ നിയമാനുസൃതമായി കണ്ടുപിടിച്ച വഴിയാണ് കിസാന്‍ സമ്മാന്‍ പദ്ധതിയെന്നും കാനം പറഞ്ഞു.
കാനം രാജേന്ദ്രന്‍ നയിക്കുന്ന എൽഡിഎഫ് ഉത്തരമേഖലാ ജാഥയുടെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും.അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളാണ് ഇന്നത്തെ സ്വീകരണ കേന്ദ്രങ്ങള്‍.
രാവിലെ 11 മണിയ്ക്ക് അരീക്കോടാണ് ആദ്യ സ്വീകരണം. വണ്ടൂര്‍, നിലമ്പൂര്‍ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകീട്ട് പെരിന്തല്‍മണ്ണയിലാണ് മലപ്പുറം ജില്ലയിലെ പര്യടനത്തിന്‍റെസമാപനം. നാളെ രാവിലെ ജാഥ പാലക്കാട് ജില്ലയിലേക്ക് കടക്കും. 24 നാണ് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ജില്ലയിലെ എല്‍ ഡി എഫ് നേതാക്കള്‍ ചേര്‍ന്ന് ജാഥയെ മലപ്പുറത്തേക്ക് സ്വീകരിച്ചത്. മതനിരപേക്ഷതയ്ക്ക് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന പരിക്കുകളെക്കുറിച്ചും ബഹുസ്വരത അപകടത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും തൊഴിലുകള്‍ നഷ്ടമാവുന്നതും നേതാക്കള്‍ യോഗങ്ങളില്‍ വിശദീകരിച്ചു.
എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, സി. കെ. നാണു എംഎല്‍എ, ഷേക് പി. ഹാരിസ് തുടങ്ങിയ ഘടക കക്ഷി നേതാക്കള്‍ക്കൊപ്പം ജില്ലയിലെ എല്‍ ഡി എഫ് നേതാക്കളും ജാഥയെ അനുഗമിക്കുന്നുണ്ട്.
കാനം രാജേന്ദ്രന്‍ നയിക്കുന്ന എൽഡിഎഫ് ഉത്തരമേഖലാ ജാഥയുടെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും