കൊവിഡ് ബാധിച്ച് കാളികാവ് സ്വദേശി സൗദിയിൽ മരിച്ചു - covid
കാളികാവ് കുറുക്കനങ്ങാടിയിൽ താമസിക്കുന്ന മാട്ടുമ്മൽ അലാവുദീൻ (40)ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് കാളികാവ് സ്വദ്ദേശി സൗദിയിൽ മരിച്ചു
മലപ്പുറം:കൊവിഡ് ബാധിച്ച് കാളികാവ് സ്വദേശി സൗദിയിൽ മരിച്ചു. കാളികാവ് കുറുക്കനങ്ങാടിയിൽ താമസിക്കുന്ന മാട്ടുമ്മൽ അലാവുദീൻ (40)ആണ് മരിച്ചത്. സൗദിയിലെ ഹുജൈറയിൽ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അലാവുദീൻ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ജൂൺ 27 മുതൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. മൂന്ന് വർഷം മുൻപാണ് ജോലിക്കായി അലാവുദീൻ സൗദിയിലേക്ക് പോയത്. മൃതദേഹം സൗദിയിൽ ഖബറടക്കും. ഭാര്യ ഫെമിന മക്കൾ, മൂഅത്തസിം നജാദ്, അബ്ബാൻ മജൂബ്.