മലപ്പുറം: ലോക വനിതാ ദിനത്തില്‍ വഴിക്കടവ് ജനമൈത്രി പൊലീസ് ബോധവല്‍കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂണിറ്റ് വഴിക്കടവ് ട്രോമ കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു റാലി. കേരള സര്‍ക്കാരിന്‍റെ എയ്ഞ്ചല്‍ മാലാഖ പദ്ധതിയുടെ ഭാഗമായി സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബോധവല്‍കരണ സൈക്കിള്‍ റാലി.
ജനമൈത്രി പൊലീസ് ബോധവല്‍കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു - world women's day
കേരള സര്‍ക്കാരിന്‍റെ എയ്ഞ്ചല്‍ മാലാഖ പദ്ധതിയുടെ ഭാഗമായി സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബോധവല്‍കരണ സൈക്കിള്‍ റാലി
ജനമൈത്രി പൊലീസ് ബോധവല്‍കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു
വാര്‍ഡ് അംഗം അനിതാ ബിജു റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. എസ്.ഐമാരായ ബി.എസ്. ബിനു, ജയകൃഷ്ണന്‍, എം. അസൈനാര്‍, സി.പി.ഒമാരായ ഡാനിയല്‍, ദീപ, ബിജിത, കെ.പി. മുസഫര്‍, ട്രോമ കെയര്‍ സെക്രട്ടറി അന്‍ഷാദ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
Last Updated : Mar 8, 2020, 10:55 PM IST