കേരളം

kerala

ETV Bharat / state

തോട്ടപ്പള്ളിക്കാർക്ക് തകർന്ന റോഡില്‍ യാത്ര ദുഷ്‌കരം - Thottapalli

പാത നവീകരിക്കണം എന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

മലപ്പുറം  സോതോജജഹീോസ  തോട്ടപ്പള്ളി  Thottapalli  കല്ലുകൾ കൊണ്ട് നിറഞ്ഞ മണ്ണ് റോഡിലൂടെ
ദുരിത ജീവിതത്തിന് അഞ്ചര പതിറ്റാണ്ട്

By

Published : May 1, 2020, 1:57 PM IST

Updated : May 1, 2020, 5:28 PM IST

മലപ്പുറയ: തോട്ടപ്പള്ളി നിവാസികൾ കല്ല് നിറഞ്ഞ റോഡിലൂടെ നടക്കാൻ തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ട്. ജില്ലയിൽ ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളി നിവാസികളുടെ ഏക ആശ്രയമായ പാതയാണ് നവീകരണമില്ലാതെ കിടക്കുന്നത്. ഈ പാതയിലൂടെ വാഹനയാത്രയും ദുഷ്കരമാണ്. പാത നവീകരിക്കണം എന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസിയായ ആനത്തശ്ശേരി ജേക്കബ് പറയുന്നു.

പാത നവീകരണിക്കണമെന്ന് ആവശ്യപ്പെട്ട് തോട്ടപ്പള്ളി നിവാസികള്‍

നിലവിൽ വാളം തോട്ടിൽ നിന്നും തോട്ടപ്പള്ളിക്ക് രണ്ട് കിലോമീറ്റർ ദൂരം ടാർ ചെയ്ത റോഡുണ്ട്. എന്നാൽ ഈ റോഡിലും യാത്ര ദുർഘടമാണ്. ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത റോഡിൽ ജീപ്പുകൾ മാത്രമാണ് ആശ്രയം. എന്നാൽ റോഡ് മോശമായതിനാൽ ഉയർന്ന ചാർജ് നൽകണം.

1962 ൽ തോട്ടപ്പള്ളിയിലും മേലെ തോട്ടപ്പള്ളിയിലുമായി 120ഓളം കർഷക കുടുംബങ്ങളും ആദിവാസി കോളനികളുമുണ്ടായിരുന്നു. എന്നാൽ യാത്രാസൗകര്യമില്ലാത്തതിനാല്‍ പല കുടുംബങ്ങളും മലയിറങ്ങി പോയി. ഇന്ന് 30 ഓളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.

Last Updated : May 1, 2020, 5:28 PM IST

ABOUT THE AUTHOR

...view details