മലപ്പുറം:ഒരേദിവസം രണ്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം തെക്കരകത്ത് അബ്ദുൽ ഖാദറിനെ ഇന്നലെ (മാര്‍ച്ച് 8) പെട്രോളിങ്ങിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി നാലിനാണ് നിലമ്പൂര്‍ ടൗണിലെ ലോട്ടറി കടയിലും തൊട്ടടുത്തുള്ള ഹോട്ടലിലും അബ്‌ദുൽ ഖാദര്‍ മോഷണം നടത്തുന്നത്. ഓട് പൊളിച്ചാണ് ഈയാള്‍ ഹോട്ടലില്‍ കയറിയത്. അവിടെ മോഷണം നടത്തിയതിന് ശേഷം തൊട്ടടുത്ത ലോട്ടറി കടയില്‍ ചുമര്‍ തുരന്ന് അകത്തുകയറി അവിടെയും മോഷണം നടത്തുകയായിരുന്നു.