മലപ്പുറം ജില്ലയില്‍ 5,79,796 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു
ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ച വരെ 4,92,897 പേര്‍ക്ക് ഒന്നാം ഡോസും 86,899 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
മലപ്പുറം: ജില്ലയില്‍ ഇതുവരെ 5,79,796 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെ 4,92,897 പേര്‍ക്ക് ഒന്നാം ഡോസും 86,899 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
38,461 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍റെ ഒന്നാം ഡോസും 25,843 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 15,028 പേര്‍ക്ക് ഒന്നാം ഡോസും 14,801 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 11,863 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,05,863 പേര്‍ ആദ്യഘട്ട വാക്‌സിനും 34,392 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.