മലപ്പുറം : ജില്ലയില്‍ ഇതുവരെ 6,66,640 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന. ഇതില്‍ 5,36,846 പേര്‍ക്ക് ഒന്നാം ഡോസും 1,29,794 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണന ക്രമത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
മലപ്പുറത്ത് ഇതുവരെ വാക്സിന്‍ എടുത്തവര്‍ 6,66,640 - covid vaccinated 6,66,640 people
5,36,846 പേര്‍ക്ക് ഒന്നാം ഡോസും 1,29,794 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
ALSO READ:വിശാഖപട്ടണം എച്ച്.പി.സി.എല്ലിൽ വന്‍ അഗ്നിബാധ
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,026 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 4,44,811 പേര്‍ ആദ്യഘട്ട വാക്‌സിനും 71,987 പേര്‍ രണ്ടാം ഘട്ട വാക്‌സിനും എടുത്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,406 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ഒന്നാം ഡോസും 28,011 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 18,057 പേരാണ് ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചത്. 16,897 പേര്‍ രണ്ട് ഘട്ട വാക്സിനും സ്വീകരിച്ചു. പോളിങ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം ഡോസ് വാക്‌സിനും 33,546 പേര്‍ ഒന്നാം ഡോസ് വാക്‌സിനുമാണ് ഇതുവരെ സ്വീകരിച്ചത്.