മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് പിടികൂടി. സംഭവത്തിൽ രണ്ട് കർണാടക സ്വദേശികളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. കോഴിക്കോട് സ്വദേശി ജാഫർ, കർണാടക സ്വദേശികളായ മുഹമ്മദ് ഹബീബ്, മുഹമ്മദ് നാഫി എന്നിവരെയാണ് പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട - Karipur airport
വ്യത്യസ്‌ത വിമാനങ്ങളിലെത്തിയ മൂന്ന് പേരിൽ നിന്നും ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
റിയാദിൽ നിന്നും അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിൽ കരിപ്പൂരിൽ എത്തിയ ജാഫറിന്‍റെ കയ്യിൽ നിന്നാണ് ഒരു കോടിയോളം വില വരുന്ന രണ്ടര കിലോ സ്വർണം പിടികൂടിയത്. സ്‌പീക്കറിനകത്ത് ഡിസ്‌ക് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 14 ലിപ്സ്റ്റിക് ബോട്ടിലുകളിലായി ബട്ടൻസ് രൂപത്തിലും സൗന്ദര്യ വർധക വസ്‌തുക്കൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലുമാണ് ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ എത്തിയ മറ്റ് രണ്ട് പേരിൽ നിന്നും സ്വർണം പിടികൂടിയത്.