കേരളം

kerala

ETV Bharat / state

പ്ലസ് വൺ പ്രവേശന നടപടികളിലെ അവ്യക്തത നീക്കണം; എച്ച്എസ്എസ്‌ടിഎ - പ്ലസ് വൺ ഏകജാലക പ്രവേശന നടപടികളിലെ അവ്യക്തത നീക്കണം: HSSTA

പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട്‌ യാതൊരു നിർദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളിലും സ്കൂൾ അധികൃതരിലും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കി.

പ്ലസ് വൺ ഏകജാലക പ്രവേശന നടപടികളിലെ അവ്യക്തത നീക്കണം: HSSTA  latest malappuram
പ്ലസ് വൺ ഏകജാലക പ്രവേശന നടപടികളിലെ അവ്യക്തത നീക്കണം; എച്ച്എസ്എസ്‌ടിഎ

By

Published : Jul 27, 2020, 6:44 PM IST

മലപ്പുറം: ജൂലായ് 29 ന് ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തത നീക്കണമെന്ന് ഹയർ സെക്കന്‍ററി സ്കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാലേ കാൽ ലക്ഷത്തോളം എസ്എസ്എൽസി പാസായവരും അതോടൊപ്പം സിബിഎസ്ഇ, ഐസിഎസ്‌സി വിഭാഗങ്ങളിൽ നിന്നായി അര ലക്ഷത്തോളം പേരും പങ്കെടുക്കുന്ന പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട്‌ യാതൊരു നിർദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളിലും സ്കൂൾ അധികൃതരിലും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കി. പ്രവേശന നടപടികളുടെ മുന്നോടിയായുള്ള വിജ്ഞാപനം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. കൂടാതെ അപേക്ഷ സ്വീകരിക്കുന്നതിന് മുമ്പായി ഓരോ സ്കൂളിലെയും പ്ലസ് വൺ സീറ്റുകളുടെ എണ്ണം ഓൺലൈനായി ക്രമപ്പെടുത്തി നൽകാൻ പ്രിൻസിപ്പൽമാർക്കുള്ള നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ഹയർ സെക്കന്‍ററി സ്കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ്‌ ഉമ്മർ കെ ടി അധ്യക്ഷത വഹിച്ചു. ടി വിജയൻ, ടി എസ് ഡാനിഷ്, അബൂബക്കർ സിദ്ദീഖ്, റോയിച്ചൻ ഡൊമനിക്, ഡോ വി അബ്ദുസമദ്, വിടി കൃഷ്ണൻ, കെ മുഹമ്മദ് റസാഖ്, കെ. ജിതേഷ് കുമാർ, എ രാജേഷ്, മുഹമ്മദ് ഷെരീഫ്, പരമേശ്വരൻ, അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.

പ്ലസ് വൺ ഏകജാലക പ്രവേശന നടപടികളിലെ അവ്യക്തത നീക്കണം; എച്ച്എസ്എസ്‌ടിഎ

For All Latest Updates

ABOUT THE AUTHOR

...view details