മലപ്പുറം: അകമ്പാടം കണ്ണംകുണ്ട് ട്രൈബൽ വില്ലേജിലെ ആദിവാസി കുടുംബങ്ങളുടെ ഭവന നിർമ്മാണം ഇനിയും നീളും. ഈ വർഷവും വാടക വീടുകൾ തന്നെ ആശ്രയം. 2018ലെ പ്രളയത്തിൽ വീടുകൾ തകർന്ന ചാലിയാർ പഞ്ചായത്തിലെ 34 ആദിവാസി കുടുംബങ്ങൾക്കാണ് വീടുകൾ ലഭിക്കേണ്ടിയിരുന്നത്.
അകമ്പാടം ട്രൈബൽ വില്ലേജിലെ ആദിവാസി കുടുംബങ്ങളുടെ ഭവന നിർമ്മാണം ഇനിയും നീളും - ഭവന നിർമ്മാണം
ലോക്‌ഡൗൺ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളുടെ നിർമ്മാണം ഇനിയും നീളും. കോളനികളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാവുകയാണ്
നിർമ്മാണ ചുമതലയുള്ള ജില്ലാ നിർമ്മിതികേന്ദ്രം കരാർ പ്രകാരമുള്ള നിർമ്മാണ പ്രവർത്തികൾ നടത്തുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നതാണ്. ഇക്കാരണം പറഞ്ഞ് ട്രൈബൽ വില്ലേജിലെ കുടുംബങ്ങൾ തന്നെ നിർമ്മിതിയുടെ പ്രവർത്തി തടഞ്ഞതിനെ തുടർന്ന് മാസങ്ങളായി വീടുനിർമ്മാണം മുടങ്ങിയിട്ട്. ലോക്‌ഡൗൺ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളുടെ നിർമ്മാണം എന്നു നടക്കുമെന്ന് അധികൃതർക്കു പോലും പറയാൻ കഴിയില്ല.
ഈ സാഹചര്യത്തിൽ പ്രളയത്തിന് ശേഷം വാടക വീടുകളിൽ കഴിയുന്ന കടുംബങ്ങൾ അവിടെ തന്നെ കഴിയേണ്ടി വരും. ഐറ്റിഡിപി, നിർമ്മിതികേന്ദ്രം എന്നിവർക്ക് വീടുകളുടെ നിർമ്മാണം പുനഃരാംഭിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുമെന്ന് എസ് ടി മോർച്ച ജില്ലാ പ്രസിഡൻ്റ് ഗോപാലൻ പറഞ്ഞു. ആദിവാസി കോളനികളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും നിയന്ത്രണത്തിന് ശേഷം ശക്തമായ സമരം നടത്തുമെന്നും ഗോപാലൻ പറഞ്ഞു.