മലപ്പുറം:ദുരിതബാധിതർക്ക് സഹായഹസ്തവുമായി പി കെ ബഷീർ എംഎൽഎ. ഏറനാട് മണ്ഡലത്തിൽ പ്രളയം ബാധിച്ച 4440 കുടുംബങ്ങൾക്കായാണ് സഹായം എത്തിക്കുന്നത്. ഭക്ഷണ കിറ്റുകളും നിത്യോപയോഗ സാധനങ്ങളും അഞ്ച് കിലോ അരി, പഞ്ചസാര, ധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ എന്നിവയാണ് വീടുകളിൽ എത്തിക്കുക. ഇതിന് പുറമെ പ്രത്യേക കിറ്റുകൾ ആവശ്യമുള്ള കുടുംബങ്ങൾക്ക് ആവശ്യമായത് വേറേയും നൽകും.
ദുരിതബാധിതർക്ക് സഹായവുമായി പി കെ ബഷീർ എംഎൽഎ - ദുരിതബാധിതർക്ക് സഹായവുമായി പി കെ ബഷീർ എംഎൽഎ
ഏറനാട് മണ്ഡലത്തിൽ പ്രളയം ബാധിച്ച 4440 കുടുംബങ്ങൾക്കായാണ് സഹായം
14 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. ചളിനിറഞ്ഞ വീടുകൾ ശുചീകരിക്കുന്നതിനും കുടിവെള്ളം എത്തിക്കുന്നതിനുമായി മോട്ടോർ ഉൾപ്പടെയുള്ള ഉപകരണങ്ങളും എത്തിക്കും. 27000 രൂപ ചിലവുള്ള 50 മോട്ടോറുകളാണ് ഇതിനായി വാങ്ങുന്നത്. ഇതിന് ചെന്നൈ കെ.എം.സി.സി പ്രവർത്തകർ 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാൻ 67 വീടുകളിൽ ഗ്യാസ് അടുപ്പുകൾ എത്തിക്കും. പാഠപുസ്‌തകങ്ങൾ ആവശ്യമായ വിദ്യാർഥികളെയും സഹായിക്കും. എടവണ്ണയിൽ നാലുപേർ മരിച്ച കുടുംബത്തിന് നാലു ലക്ഷം രൂപ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി എംഎൽഎ പറഞ്ഞു.