മലപ്പുറം: പ്രണയിച്ചതിനെ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. പെരിന്തൽമണ്ണയിലാണ് സിനിമാ സ്റ്റൈൽ ഗുണ്ടാ ആക്രമണം നടന്നത്. വലമ്പൂരിലുള്ള യുവതിയെ പ്രണയിച്ചെന്ന് ആരോപിച്ചാണ് ആക്രമണം. പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശി ചുണ്ടപറ്റ നാഷിദ് അലിയാണ് ക്രൂര മർദ്ദനത്തിനിരയായത്. ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രണയിച്ചതിന് യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു
പ്രണയിച്ചതിന്റെ പേരിലാണ് യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചതായി ആരോപണമുള്ളത്.
ക്രൂരമായി മർദ്ദിച്ച ഗുണ്ടകൾ യുവാവിന്റെ കൈ, കാലുകൾ അടിച്ച് തകർത്തു. റെയിൽവേ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് ഒരു വീട്ടിൽ കൊണ്ട് പോയി തലകീഴായി കെട്ടി തൂക്കി കയ്യിലും കാലിലും കത്തി കൊണ്ട് വരയുകയും കാലിനടിയിൽ തീ കൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഒരു മലയുടെ മുകളിൽ കൊണ്ട് പോയി വീണ്ടും മർദ്ദിച്ചതായും യുവാവ് പറയുന്നു. മൂത്രം കുടിപ്പിച്ചതായും ആരോപണമുണ്ട്. യുവാവിന്റെ പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.