മലപ്പുറം: ചാലിയാർ പുഴയിൽ അതിഥി തൊഴിലാളി മുങ്ങി മരിച്ചു. മമ്പാട് ഓടയിക്കൽ പാലത്തിന് സമീപമാണ് അപകടം. പശ്ചിമ ബംഗാൾ സ്വദേശി പദം (29) ആണ് മരിച്ചത്. ഓടയിക്കൽ റഗുലേറ്ററിന് താഴെ ആയിരംകല്ല് ഭാഗത്ത് വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പദം പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു.
ചാലിയാർ പുഴയിൽ അതിഥി തൊഴിലാളി മുങ്ങി മരിച്ചു
പശ്ചിമ ബംഗാൾ സ്വദേശി പദം (29) ആണ് മരിച്ചത്
ചാലിയാർ പുഴയിൽ അതിഥി തൊഴിലാളി മുങ്ങി മരിച്ചു
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗങ്ങളും നിലമ്പൂർ എമർജിൻസി റസ്ക്യൂ ഫോഴ്സ് അംഗങ്ങളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മമ്പാട് സ്വകാര്യ ഫർണീച്ചർ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച പദം. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.