കേരളം

kerala

ETV Bharat / state

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ അഞ്ചംഗ സംഘം യാത്ര തിരിച്ചു - കാര്‍ഷിക നിയമം

കിഴക്കേതലയിൽ നിന്നും തുടക്കം കുറിച്ച യാത്ര കരുവാരക്കുണ്ട് ഗ്രാമഞ്ചായത്ത് പ്രസിഡന്‍റ് വി.എസ് പൊന്നമ്മ ഫ്ളാഗോഫ് ചെയ്തു.

farmers strike  Karuvarakkund  കര്‍ഷക സമരം  കരുവാരക്കുണ്ട്  കാര്‍ഷിക നിയമം  കര്‍ഷക സമരത്തില്‍ പങ്കെടുക്കല്‍
കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ അഞ്ചംഗ സംഘം യാത്ര തിരിച്ചു

By

Published : Jan 10, 2021, 3:49 AM IST

മലപ്പുറം:ന്യൂഡല്‍ഹിയില്‍ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുക്കാൻ കരുവാരക്കുണ്ടിൽ നിന്നുള്ള അഞ്ചംഗ സംഘം യാത്രതിരിച്ചു. കിഴക്കേതലയിൽ നിന്നും തുടക്കം കുറിച്ച യാത്ര കരുവാരക്കുണ്ട് ഗ്രാമഞ്ചായത്ത് പ്രസിഡന്‍റ് വി.എസ് പൊന്നമ്മ ഫ്ളാഗോഫ് ചെയ്തു.

ഉമ്മച്ചൻ തെങ്ങിൻ മൂട്ടിൽ, പയസ് ജോൺ, പി.സി.ഇഖ്ബാൽ, ജോസ് പടിയാനിക്കൽ, ഇല്യാസ് പുലിയോടൻ എന്നിവരാണ് സംഘത്തിൽ ഉള്ളത്. ഫ്ളാഗോഫ് ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മഠത്തിൽ ലത്തീഫ്, പി ഉണ്ണിമാൻ, ടി.ഡി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

ABOUT THE AUTHOR

...view details