മലപ്പുറം: സർക്കാർ ഓഫീസുകളിലെ ഫയലുകളും പേനകളും പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്‌ടർക്ക് നിവേദനവുമായി സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ്. സർക്കാർ ഓഫീസുകളിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരം പ്രകൃതിദത്തമായ ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള ശ്രമവുമായാണ് കുട്ടി പൊലീസ് രംഗത്തെത്തിയത്.
പ്ലാസ്റ്റിക് വിമുക്ത സർക്കാർ ഓഫീസ്; നിവേദനവുമായി കുട്ടി പൊലീസ് - സർക്കാർ ഓഫീസ്
സർക്കാർ ഓഫീസുകളിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരം പ്രകൃതിദത്തമായ ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള ശ്രമവുമായാണ് കുട്ടി പൊലീസ് രംഗത്തെത്തിയത്.
പരപ്പനങ്ങാടി അരിയല്ലൂർ എംവിഎച്ച്എസ്എസ് സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് യൂണിറ്റാണ് കലക്‌ടർക്ക് നിവേദനം നൽകിയത്. സർക്കാർ ഓഫീസുകളിൽ പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലെ ഇരുപതോളം എസ്‌പിസി അംഗങ്ങങ്ങളാണ് കലക്ടറെ കണ്ടത്. പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ആദ്യപടിയെന്നോണം എസ്‌പിസി സംഘം തങ്ങളുടെ സ്‌കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമിച്ച പേപ്പർ പേന നൽകി. സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്‌പീക്കർ എം ശ്രീരാമകൃഷ്‌ണന് എസ്‌പിസി സംഘം പേപ്പർ പേന വിതരണം ചെയ്‌തു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഓഫീസറെയും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരെയും കണ്ടാണ് എസ്‌പിസി സംഘം മടങ്ങിയത്.