മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച് കേരള സർക്കാരിന്‍റെ തീരുമാനം തികച്ചും വഞ്ചനപരമാണെന്നും അതിനോട് യോജിക്കാൻ കഴിയില്ലെന്നും മുസ്ലീംലീഗ്.
സച്ചാർ കമ്മിറ്റി റിപ്പോർട്ടും അതിന്‍റെ അടിസ്ഥാനത്തിൽ വന്നിട്ടുള്ള പാലോളി കമ്മിറ്റി റിപ്പോർട്ടും കൃത്യമായി മുസ്ലിം വിദ്യാർഥികൾക്ക് നൽകേണ്ട സ്കോളർഷിപ് പദ്ധതി എന്ന നിലയിൽ കൊണ്ടുവന്നതാണ്. എന്നാൽ ആ പദ്ധതിയിൽ 80:20 അനുപാതം കൊണ്ട് വന്നത് തന്നെ തെറ്റായിരുന്നെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ആ തെറ്റ് വരുത്തിയത് സർക്കാരാണ്. സർക്കാർ തീരുമാനത്തിന്‍റെ ഫലമായി കോടതി പരിഗണിച്ച സമയത്ത് കോടതി അത് ദുർബലപ്പെടുത്തുകയും ചെയ്തു. ഇതിന്‍റെയൊക്കെ അനന്തര ഫലമായി സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ഒരു സ്കോളർഷിപ്പ് നാട്ടിൽ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പ്; സർക്കാരിന്‍റെ തീരുമാനം വഞ്ചനാപരമെന്ന് ഇ.ടി മുഹമ്മദ് ബഷീറും പികെ കുഞ്ഞാലിക്കുട്ടിയും പികെ കുഞ്ഞിലിക്കുട്ടി എംഎൽഎ
സമുദായ സംഘടനകളെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും മുസ്ലിം സമുദായത്തിന് കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യമാണ് കേരള സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നത്.
മറ്റ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിന് ആരും തന്നെ എതിരല്ല. എന്നാല്‍ അതിനായി സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നടപ്പിലാക്കിയ ആനുകൂല്യങ്ങള്‍ എന്തിനാണ് ഇല്ലാതാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Also read: സർക്കാർ വ്യാപാരികളെ ഉപദ്രവിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി