കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ 36 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമിശ്രിതം പിടികൂടി - Karipur airport

886.590 സ്വർണ്ണ മിശ്രിതമാണ് മലപ്പുറം അരിമ്പ സ്വദേശിയിൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത്

കരിപ്പൂർ  വിമാനത്താവളം  കരിപ്പൂർ വിമാനത്താവളം  സ്വർണ്ണമിശ്രിതം  കസ്റ്റംസ്  എയർ അറേബ്യ  Karipur airport  Gold
കരിപ്പൂർ വിമാനത്താവളത്തിൽ 36 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമിശ്രിതം പിടികൂടി

By

Published : Apr 30, 2021, 4:11 PM IST

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ വില വരുന്ന 886.590 സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി.

ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടു കൂടി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം അരിമ്പ സ്വദേശിയിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണമിശ്രിതം കണ്ടെടുത്തത്.

കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ വി രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീൺകുമാർ കെ കെ, സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ ഇ, ജയദീപ് സി, ഹർഷിത് തിവാരി, ഹെഡ് ഹവിൽദാർ ഇ വി മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.

ABOUT THE AUTHOR

...view details