കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; 3.701 കിലോ സ്വര്‍ണം പിടികൂടി - gold smugling news
ഫ്ലൈറ്റ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ താമരശേരി സ്വദേശി ഷാനവാസ്, എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രികനായ എംവി സൈനുദ്ദീൻ എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്.
മലപ്പുറം: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ദുബായിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരിൽ നിന്നും 3.701 കിലോ സ്വർണം വിമാനത്താവളത്തിലെ ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. 1.65 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്ലൈറ്റ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ താമരശേരി സ്വദേശി ഷാനവാസ്, എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രികനായ എംവി സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്.