മലപ്പുറം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്‍റെ അഭിഭാഷകന്‍ കൃഷ്‌ണരാജിന്‍റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. കൃഷ്‌ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് തനിക്കില്ലെന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വപ്‌ന സുരേഷ് നല്‍കിയ സ്റ്റേറ്റ്‌മെന്‍റ് രണ്ട് ദിവസത്തിനകം പുറത്തുവിടുമെന്നും അതുവരെ ജലീല്‍ ടെന്‍ഷന്‍ അടിക്കട്ടെ എന്നുമായിരുന്നു അഡ്വ. കൃഷ്‌ണരാജ് മാധ്യമങ്ങളോട് പറഞ്ഞത്.
മിസ്റ്റർ കൃഷ്‌ണരാജ്, രണ്ട് ദിവസമല്ല, ഒരു നിമിഷം പോലും തനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ല എന്നുപറഞ്ഞാണ് ജലീലിന്‍റെ പോസ്‌റ്റ് ആരംഭിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെയും അദ്ദേഹം കുറിപ്പില്‍ ഖണ്ഡിക്കുന്നുണ്ട്. സ്വപ്‌നയുടെ പേര് പറയാതെ രൂക്ഷമായ ഭാഷയിലാണ് അഡ്വ.കൃഷ്‌ണരാജിന്‍റെ പരാമര്‍ശങ്ങള്‍ക്ക് ജലീല്‍ മറുപടി നല്‍കിയത്.
കെ.ടി ജലീലിന്‍റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ് : 'മിസ്റ്റർ കൃഷ്‌ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ല. ഖുർആനിൽ സ്വർണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുർആൻ്റെ തൂക്കം പറഞ്ഞ് കുറേ കഥകൾ വേറെ മെനഞ്ഞു.
ഖുർആൻ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാർത്തയാണ്. ഈത്തപ്പഴത്തിൻ്റെ കുരുവാക്കി സ്വർണം കടത്തിയെന്നായി അടുത്ത പ്രചരണം.