കേരളം

kerala

ETV Bharat / state

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി - crime news

അനധികൃതമായി കടത്താന്‍ ശ്രമിച്ച 937.30 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്

gold seized from kozhikode airport  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി  കോഴിക്കോട്  കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം  kozhikode airport  crime news  crime latest news
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

By

Published : Dec 2, 2020, 2:14 PM IST

മലപ്പുറം:കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും 46 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. 937.30 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ദുബായില്‍ നിന്നുo കോഴിക്കോട്ടെത്തിയ ഫ്‌ളൈ ദുബായ് FZ4313 വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

തിരൂരങ്ങാടി സ്വദേശിയായ അമ്പത്തെട്ടുകാരന്‍ 1097 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടിഎ കിരണിന്‍റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സുധീര്‍, ഐസക് വര്‍ഗീസ്, പൗലോസ് വി ജെ, സബീഷ് സിപി, ഇന്‍സ്‌പെക്‌ടര്‍മാരായ സുമന്‍ ഗോദരാ, റഹീസ് എന്‍, പ്രേം പ്രകാശ് മീണാ, ചേതന്‍ ഗുപ്‌ത, ഹെഡ് ഹവല്‍ദാറായ കെ ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.

ABOUT THE AUTHOR

...view details