മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വർണ മിശ്രിതം പിടികൂടി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി - kozhikode international airport
ക്യാപ്‌സൂൾ രൂപത്തിലുള്ള മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 648.5 ഗ്രാം സ്വർണ മിശ്രിതം പിടികൂടി
ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ദുബൈയിൽ നിന്നും കോഴിക്കോട്ടെത്തിയ മലപ്പുറം കോടൂർ സ്വദേശി നെച്ചിക്കണ്ടൻ സുഹൈബിൽ (21) നിന്നാണ് ക്യാപ്‌സൂൾ രൂപത്തിലുള്ള മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ മിശ്രിതം കണ്ടെത്തിയത്. കസ്‌റ്റംസ് അസിസ്‌റ്റന്‍റ് കമ്മിഷണർ കെ.വി രാജന്‍റെ നിർദേശ പ്രകാരം സൂപ്രണ്ട് പ്രവീൺ കുമാർ കെ.കെ, ഇൻസ്‌പെക്‌ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ ഇ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.