കോഴിക്കോട് വിമാനത്താവളത്തിൽ 2596 ഗ്രാം സ്വർണം പിടികൂടി - gold seized
വ്യാഴാഴ്ച രാത്രിയിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
മലപ്പുറം: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 1 കോടി 32 ലക്ഷം രൂപ വിലവരുന്ന 2596 ഗ്രാം സ്വർണമാണ് എയർ കസ്‌റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്. വ്യാഴാഴ്ച രാത്രിയിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. വാതിൽ കുറ്റിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി. എ കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.