മലപ്പുറം:കിഴക്കേത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്‌ടറെ കാണാനെത്തിയവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ മാല മോഷ്‌ടിച്ചു. ഒ.പി ടിക്കറ്റ് എടുക്കുന്നതിനായി വരി നില്‍ക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ മാതാവ് വീട്ടിലെത്തി നോക്കിയപ്പോഴാണ് മാല നഷ്‌ടപെട്ടതായി അറിയുന്നത്.
video: ഒ.പി ടിക്കറ്റിനായി ക്യു നിൽക്കുന്നതിനിടെ കുട്ടിയുടെ മാല മോഷ്‌ടിക്കുന്ന ദൃശ്യം - കിഴക്കേത്തലയിലെ ആശുപത്രിയില്‍ മാല മോഷണം
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷണം സ്ഥിരീകരിച്ചത്. രണ്ട് സ്‌ത്രീകളാണ് മോഷണം നടത്തുന്നത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തു.
ഒ.പി ടിക്കറ്റിനായി ക്യു നിൽക്കുന്നതിനിടെ കുട്ടിയുടെ മാല മോഷ്‌ടിച്ചു
വീട്ടുകാര്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷണം സ്ഥിരീകരിച്ചത്. രണ്ട് സ്‌ത്രീകളാണ് മോഷണം നടത്തുന്നത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ടു.