മലപ്പുറം:കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ 976 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസിന്‍റെ ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്‌മാനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണവും വിദേശ കറൻസിയും പിടികൂടി - Gold seized
47 ലക്ഷം രൂപയുടെ 976 ഗ്രാം സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്‌മാനും കറൻസിയുമായി കാസർകോട് സ്വദേശി ഷെരീഫുമാണ് പിടിയിലായത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണവും വിദേശ കറൻസിയും പിടികൂടി
കൂടാതെ സിഐഎസ്എഫിന്‍റെ സഹായത്തോടെ ദുബായിലേക്ക് കടത്താൻ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശി ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടിഎ കിരണിന്‍റെ നേതൃത്വത്തിലാണ് കസ്റ്റംസ് സംഘം സ്വർണ്ണവും കറൻസിയും പിടികൂടിയത്.